![]() |
ഫോട്ടോ : പി. ദാസ് അറയില്‍ |
കാടാമ്പുഴയില്‍ നിന്നുള്ള ഒരു മടക്കയാത്രയില്‍ കുമാരവല്യച്ഛന്‍ പണ്ടെങ്ങോവാങ്ങിയിട്ട പറമ്പിലെത്തിയതായിരുന്നു ഞങ്ങള്‍. സ്ഥലം തിരുനാവാക്കെതിര്‍വശത്തായി കുറ്റിപ്പുറത്തിനും ചമ്രവട്ടത്തിനുമിടയില്‍ എവിടെയോ. വെയിലത്തുനിന്നാണ് ആ പറമ്പിന്റെ ശീതളിമയിലേക്ക് ഞങ്ങളെത്തുന്നത്.. ഹരിതാഭമായ ആ തൊടിയില്‍ മാവും പ്ലാവും മറ്റു നാട്ടുമരങ്ങളും അവക്കിടയിലായി തെങ്ങുകളും ഉണ്ടായിരുന്നു. വലിയ ചുറ്റളവുള്ള കൈവരി പടുത്ത കിണറ്റില്‍ തെളിഞ്ഞ വെള്ളം നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പറമ്പിലെ മണലില്‍ വലിച്ചിട്ട തെങ്ങോലമേല്‍ കുമാരവല്യച്ഛനും വല്യമ്മയും കുന്നംകുളത്തെ വല്യമ്മയും വല്യച്ഛനും പ്രഭചേച്ചിയും ഗീതേച്ചിയുമിരുന്നു. പാഥേയങ്ങളുടെ ചരടുകളഴിഞ്ഞു. വല്യച്ഛന്റെ കാര്യസ്ഥന്‍ സ്ഥലത്തെത്തി ഇളനീരിട്ടുതന്നു. എന്റെ കണ്ണ് ശീമക്കൊന്നകള്‍ അതിരിട്ട പറമ്പിന് തൊട്ടപ്പുറത്തു നിന്നാരംഭിക്കുന്ന പുഴയിലായിരുന്നു. ഞങ്ങള്‍ ആണ്‍കുട്ടികള്‍ പതുക്കെ പുഴയിലേക്ക് കടന്നു. സമയം നാലുമണിയോടടുത്തിരുന്നു. പുഴയെ ആദ്യമായി സ്‌പര്‍ശിക്കുന്നത് അന്നാണ്.
![]() |
ഫോട്ടോ : പി. ദാസ് അറയില്‍ |
![]() |
ഫോട്ടോ : പി. ദാസ് അറയില്‍ |
അക്കാലമായപ്പോഴേക്കും പുഴ അതിന്റെ നാശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലെത്തിയിരുന്നു. മണലെടുപ്പ് ഒരു വ്യവസായമെന്ന നിലയില്‍ പുഴയോരപഞ്ചായത്തുകളിലൊക്കെ പണം വിതറി തുടങ്ങിയിരുന്നു.
(തുടരും)
ചെറുപ്പ കാലത്തെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് പുഴയാണ്. ഞങ്ങളുടെ പെരിയാർ. പുഴയെപ്പറ്റി പറഞ്ഞപ്പോൾ അറിയാതെ നിന്നു പോയത് അതു കൊണ്ടാണ്. ഇനിയും തുടരട്ടെ..
ReplyDeleteആശംസകൾ...
നല്ല എഴുത്ത്... നല്ല ഓർമ്മകൾ...
ReplyDeleteഓര്‍മ്മകള്‍ ഹൃദ്യമായി. വളരെ നാളുകളായല്ലോ?
ReplyDeleteപ്രിയ വി.കെ, സരിജ ശിവകുമാര്‍, കൃഷ്‌ണകുമാറേട്ടന്‍ വന്നതിലും കണ്ടതിലും സന്തോഷം...
ReplyDeletePuzha ennum Ozhukikondirikkunnu...... Azhangalilude.... Ariyappedatha manassukalilude.... Purame Vindu keeriya prathalangalenkilum nanavukal Eniyum Avseshikkunnude... Puzhayayi jeevitham nayikkunnavarunde... Ellam oru nal thirichu varum... allenkil ellam thirayedukkum... Asamsakalode
ReplyDeleteKrishnankutty
നാട്ടു വിശേഷങ്ങള്‍ ഇഷ്ടായി ട്ടോ ..പുഴപോലെ ഒഴുകി ആശംസകള്‍ പെരുമ്പിലാവ് അടുത്താ ഈ കുഞ്ഞുമയില്‍പീലിയുടെയും വീട് .പെരിങ്ങോടെ അറിയോ ..? ഒത്തിരി നന്മകള്‍ നേര്‍ന്നുകൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
ReplyDeletegood one, yaathoru podipum thongalum illya, vaari thecha valluvanaadan shylikuvendiyulla ghoshitakalum illya. a real touching one. ormakalude pakarnnezhuthu thudaru pramodettan. idamuriyaathe thanne athinu kazhiyatte ennu ashamsikanu.
ReplyDeleteപ്രിയ കൃഷ്‌ണന്‍കുട്ടിയേട്ടാ.. നനവുകകള്‍ ഇനിയും അവശേഷിക്കട്ടെ എല്ലാം ഒരു നാള്‍ തിരിച്ചുവരട്ടെ.
ReplyDeleteമയില്‍പീലി പെരിങ്ങോട് അറിയാം. വന്നതിലും കണ്ടതിലും പരിചയപ്പെട്ടതിലും സന്തോഷം. ഇനിയും വരണേ....
പ്രിയ വിനീത്... പുഴ ഓര്‍മ്മകളില്‍ മാത്രമേ ഉള്ളൂ... ഓര്‍മ്മകള്‍ ഇടമുറിയുന്നില്ല... പക്ഷെ എഴുത്ത് ഇടമുറിഞ്ഞുപോകുന്നു പലപ്പോഴും....
ഇപ്പോള്‍ ഒഴുകാത്ത പുഴയെ കുറിച്ചുള്ള എഴുത്തിന് നല്ല് ഒഴുക്ക്.
ReplyDeleteപ്രിയ വിനോദ്.. പുഴ ഇപ്പോഴും ഒഴുകുന്നുണ്ട് ഒരു പാടുപേരുടെ മനസ്സിലൂടെ... പക്ഷെ അടുത്ത തലമുറയ്‌ക്ക് ഈ പുഴയുണ്ടാകില്ലല്ലോ... ഓര്‍മ്മകളില്‍ പോലും...
ReplyDeleteരാമു.. ഒരു പാട് ഓർമ്മകളിലേയ്ക്ക് ഈ പുഴവിവരണം മനസ്സിനെ കൊണ്ടുപോകുന്നു... എന്റെ ഓർമയിലും ഇതുപോലെ ഒരു ചെറുപുഴ ഉണ്ടായിരുന്നു.. പുഴ എന്ന പറയാനാവില്ല... എങ്കിലും തഴക്കാടുകൾ വളർന്നുനിൽക്കുന്ന അതിന്റെ തീരവും, ബാല്യത്തിലെ വെള്ളത്തിൽ ചാട്ടവും, മീൻപിടുത്തവും, ഇന്നും മറയാത്ത ഓർമകളായി മനസ്സിലുണ്ട്.. ഒപ്പം വെള്ളം വറ്റി അന്ത്യശ്വാസം വലിയ്ക്കുന്ന ഇന്നത്തെ പുഴയുടെ ദയനീയ രൂപവും... അടുത്ത തലമുറയ്ക്കായി വരണ്ടുണങ്ങിയ ഒരു മൺചാലായി മാത്രം അത് അവശേഷിയ്ക്കും എന്ന യാഥാർത്ഥ്യം വല്ലതെ മനസ്സിനെ നന്മ്പരപ്പെടുത്തുന്നു....
ReplyDeleteഞാനും പുഴയെ തൊട്ടറിയുന്നത് മൂന്നക്ലസില്‍ പഠിക്കുമ്പോളാണ് .ശബരിമാലക്കുപോകുന്നവഴിയാണ് ഞാന്‍ ആദ്യമായി പുഴയെ സ്പര്‍ശിക്കുന്നത്.പക്ഷെ അത് ഏതു പുഴയായിരുന്നെന്നു എനിക്ക് ഓര്‍മയില്ല.പിന്നെ പമ്പയെ സ്പര്‍ശിക്കുന്നത് ഞാന്‍ ഇപ്പോഴുമോര്‍ക്കുന്നു.തണതുവിറച്ചു ഇറങ്ങാന്‍ മടിച്ചുന്നിന്നപോള്‍ ഞങ്ങളുടെ നാട്ടിലെ രാജന്‍നായര്‍ എന്നുവിളിക്കുന്ന രാജേട്ടന്‍ എടുത്തു എന്നെ വെള്ളത്തിലേക്ക് ഇറക്കിയതെല്ലാം ഞാന്‍ ഓര്‍ക്കുന്നു .ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നോങ്ങല്ലൂര്‍ രേഖകള്‍ എന്ന ബ്ലോഗിനു നന്ദി.
ReplyDeleteഞാനും പുഴയെ തൊട്ടറിയുന്നത് മൂന്നക്ലസില്‍ പഠിക്കുമ്പോളാണ് .ശബരിമാലക്കുപോകുന്നവഴിയാണ് ഞാന്‍ ആദ്യമായി പുഴയെ സ്പര്‍ശിക്കുന്നത്.പക്ഷെ അത് ഏതു പുഴയായിരുന്നെന്നു എനിക്ക് ഓര്‍മയില്ല.പിന്നെ പമ്പയെ സ്പര്‍ശിക്കുന്നത് ഞാന്‍ ഇപ്പോഴുമോര്‍ക്കുന്നു.തണതുവിറച്ചു ഇറങ്ങാന്‍ മടിച്ചുന്നിന്നപോള്‍ ഞങ്ങളുടെ നാട്ടിലെ രാജന്‍നായര്‍ എന്നുവിളിക്കുന്ന രാജേട്ടന്‍ എടുത്തു എന്നെ വെള്ളത്തിലേക്ക് ഇറക്കിയതെല്ലാം ഞാന്‍ ഓര്‍ക്കുന്നു .ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച നോങ്ങല്ലൂര്‍ രേഖകള്‍ എന്ന ബ്ലോഗിനു നന്ദി.
ReplyDelete