![]() |
ഫോട്ടോ : പി. ദാസ് അറയില്‍ |
കാടാമ്പുഴയില്‍ നിന്നുള്ള ഒരു മടക്കയാത്രയില്‍ കുമാരവല്യച്ഛന് പണ്ടെങ്ങോവാങ്ങിയിട്ട പറമ്പിലെത്തിയതായിരുന്നു ഞങ്ങള്‍. സ്ഥലം തിരുനാവാക്കെതിര്വശത്തായി കുറ്റിപ്പുറത്തിനും ചമ്രവട്ടത്തിനുമിടയില്‍ എവിടെയോ. വെയിലത്തുനിന്നാണ് ആ പറമ്പിന്റെ ശീതളിമയിലേക്ക് ഞങ്ങളെത്തുന്നത്.. ഹരിതാഭമായ ആ തൊടിയില്‍ മാവും പ്ലാവും മറ്റു നാട്ടുമരങ്ങളും അവക്കിടയിലായി തെങ്ങുകളും ഉണ്ടായിരുന്നു. വലിയ ചുറ്റളവുള്ള കൈവരി പടുത്ത കിണറ്റില്‍ തെളിഞ്ഞ വെള്ളം നിറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. പറമ്പിലെ മണലില്‍ വലിച്ചിട്ട തെങ്ങോലമേല്‍ കുമാരവല്യച്ഛനും വല്യമ്മയും കുന്നംകുളത്തെ വല്യമ്മയും വല്യച്ഛനും പ്രഭചേച്ചിയും ഗീതേച്ചിയുമിരുന്നു. പാഥേയങ്ങളുടെ ചരടുകളഴിഞ്ഞു. വല്യച്ഛന്റെ കാര്യസ്ഥന് സ്ഥലത്തെത്തി ഇളനീരിട്ടുതന്നു. എന്റെ കണ്ണ് ശീമക്കൊന്നകള്‍ അതിരിട്ട പറമ്പിന് തൊട്ടപ്പുറത്തു നിന്നാരംഭിക്കുന്ന പുഴയിലായിരുന്നു. ഞങ്ങള്‍ ആണ്‍കുട്ടികള്‍ പതുക്കെ പുഴയിലേക്ക് കടന്നു. സമയം നാലുമണിയോടടുത്തിരുന്നു. പുഴയെ ആദ്യമായി സ്പര്‍ശിക്കുന്നത് അന്നാണ്.
![]() |
ഫോട്ടോ : പി. ദാസ് അറയില്‍ |
![]() |
ഫോട്ടോ : പി. ദാസ് അറയില്‍ |
അക്കാലമായപ്പോഴേക്കും പുഴ അതിന്റെ നാശത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘട്ടത്തിലെത്തിയിരുന്നു. മണലെടുപ്പ് ഒരു വ്യവസായമെന്ന നിലയില്‍ പുഴയോരപഞ്ചായത്തുകളിലൊക്കെ പണം വിതറി തുടങ്ങിയിരുന്നു.
(തുടരും)